Today: 12 Jun 2026 GMT   Tell Your Friend
Advertisements
പ്രശസ്ത സോഷ്യല്‍ വര്‍ക്കര്‍ മാത്യു മണ്ഡപത്തില്‍ ജര്‍മനിയില്‍ അന്തരിച്ചു
മ്യുന്‍സ്ററര്‍: ജര്‍മ്മനിയിലെ പ്രവാസി മലയാളികള്‍ക്കിടയിലും ജര്‍മ്മന്‍ പൊതുസമൂഹത്തിലും സാംസ്ക്കാരിക സംഘടനാ തലത്തിലും ജീവകാരുണ്യ~സാമൂഹിക, മാദ്ധ്യമ പ്രവര്‍ത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ പാലാ സ്വദേശിയായ മാത്യു മണ്ഡപത്തില്‍ (82)മ്യുന്‍സ്റററില്‍ അന്തരിച്ചു. മ്യുന്‍സ്ററര്‍ രൂപതയുടെ (Diocese of Muenster) കീഴില്‍ സോഷ്യല്‍ വര്‍ക്കറായി (ടീരശമഹ ണീൃസലൃ) ദീര്‍ഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്ന മാത്യു വിശ്രമ ജീവിതത്തിലായിരുന്നു.

മ്യുന്‍സ്റററിലെ ഹോപ്സ്ററന്‍ കേന്ദ്രമാക്കി ഒട്ടനവധി മലയാളി സംഗമങ്ങള്‍ വര്‍ഷം തോറും നടത്തിയിരുന്നത് ജര്‍മനിയിലെ മലയാളി സമൂഹത്തിന് ഒരിയ്ക്കലും മറക്കാനാവാത്ത ഒരു വസ്തുതയാണ്. ജര്‍മനിയിലെ സാംസ്ക്കാരിക ജീവിതത്തിന് ജീവന്‍ നല്‍കിയ സംഗമങ്ങള്‍ ഇവിടുത്തെ ആദ്യകാല സമൂഹത്തിന്റെ സ്പന്ദനങ്ങളായിരുന്നു..

ജര്‍മ്മനിയില്‍ എത്തിയ ആദ്യകാല മലയാളി കുടിയേറ്റക്കാര്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും നേരിടേണ്ടി വന്ന നിരവധി സാമൂഹിക~നിയമ പ്രശ്നങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെടുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. മ്യുന്‍സ്ററര്‍ രൂപതയിലെ ഔദ്യോഗിക പദവികള്‍ക്കൊപ്പം ജര്‍മ്മന്‍ മലയാളി അസോസിയേഷനുകളുടെയും സഭാ കൂട്ടായ്മകളുടെയും വളര്‍ച്ചയിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. ജര്‍മ്മന്‍ മലയാളി സമൂഹത്തിന് കനത്ത നഷ്ടമാണ് മാത്യുവിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിയ്ക്കുന്നത്.

മാത്യുവിന്റെ വേര്‍പാടില്‍ ജര്‍മ്മനിയിലെ വിവിധ മലയാളി സംഘടനകളും പ്രമുഖ വ്യക്തികളും അനുശോചനം രേഖപ്പെടുത്തി. പ്രവാസിഓണ്‍ലൈന്റെ പ്രണാമം.

വല്‍സമ്മയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ കുടുംബാംഗങ്ങള്‍ പിന്നീട് അറിയിക്കും.
- dated 12 Jun 2026


Comments:
Keywords: Germany - Otta Nottathil - mathew_mandapathil_died_germany_june_12_2026 Germany - Otta Nottathil - mathew_mandapathil_died_germany_june_12_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
ഹാംബുര്‍ഗ് എയര്‍പോര്‍ട്ട് പൂര്‍ണ്ണമായി അടച്ചു; വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കി Recent or Hot News
അതീവ ജാഗ്രതയില്‍ പോലീസ് തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ഡിജിറ്റല്‍ ലോകത്തെ സാദ്ധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം ; കൊളോണ്‍ കേരള സമാജം "ഡിജിറ്റല്‍ ഫിറ്റ്" സെമിനാര്‍ സംഘടിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ അധോലോകത്ത് പുതിയ ക്രൂരത; കൗമാരക്കാരെ 'വാടകക്കൊലയാളികളാക്കി' മാഫിയാ സംഘങ്ങള്‍ Recent or Hot News

ഏതാനും ആയിരം യൂറോയ്ക്ക് വേണ്ഢി കൊലപാതകം നടത്താന്‍ 15~കാരും തുടര്‍ന്നു വായിക്കുക
വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനിയും കൂടും; ബജറ്റ് എയര്‍ലൈനുകള്‍ കൂട്ടത്തോടെ പൂട്ടലിലേക്ക് Recent or Hot News

ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങളും വിമാന ഇന്ധനവില വര്‍ദ്ധനവും കാരണം ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേയ്ക്ക്.
പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത യാത്രാ തടസങ്ങള്‍.
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us